Tuesday, May 18, 2021
Home Latest Updates തപാൽ ഓഫീസുകളിൽ ഗ്രാമീൺ ഡാക്ക് സേവക് തസ്തികയിലേക്ക് അപേക്ഷിക്കാം

തപാൽ ഓഫീസുകളിൽ ഗ്രാമീൺ ഡാക്ക് സേവക് തസ്തികയിലേക്ക് അപേക്ഷിക്കാം

സെക്കൻഡറി സ്കൂൾ പരീക്ഷ പാസായവർക്ക് അപേക്ഷിക്കാം. 100 രൂപയാണ് അപേക്ഷാ ഫീസ്.

കേരളത്തിലെ വിവിധ തപാൽ ഓഫീസുകളിൽ 1421 ഗ്രാമീൺ ഡാക്ക് സേവക് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.

ബ്രാഞ്ച് പോസ്റ്റ്മാസ്റ്റർ, അസിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ്മാസ്റ്റർ, ഡാക്ക് സേവക് തസ്തികകളിലേക്കാണ് നിയമനം.

ശമ്പളം :

  • ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർക്ക് (നാലുമണിക്കൂർ) 12,000 രൂപയാണ് ശമ്പളം. (5മണിക്കൂർ)-14,500 രൂപ.
  • അസിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ്മാസ്റ്റർ/ഡാക് സേവക് തസ്തികയിൽ (4-മണിക്കൂർ) -10,000 രൂപ. (5-മണിക്കൂർ)-12,000 രൂപ എന്നിങ്ങനെയാണ് ശമ്പളം.

സെക്കൻഡറി സ്കൂൾ പരീക്ഷ (എസ്.എസ്.എൽ.സി.) പാസായവർക്ക് അപേക്ഷിക്കാം.

100 രൂപയാണ് അപേക്ഷാ ഫീസ്.

വനിതകൾ/ട്രാൻസ്-വുമൺ/എസ്.സി./എസ്.ടി./ഭിന്നശേഷിക്കാർ എന്നിവർക്ക് ഫീസില്ല.

കൂടുതൽ വിവരങ്ങൾ www.appost.in/www.indiapost.gov.in എന്ന വെബ്സൈറ്റിൽ ലഭിക്കും.

ഏപ്രിൽ 7 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി.

വിശദവിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക

RELATED ARTICLES
- Advertisment -

Most Popular

Recent Comments